കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം 2026ന്റെ പോസ്റ്റർ പ്രകാശന ചടങ്ങും സ്പോൺസേർസ് മീറ്റും ഫാഹഹീൽ തക്കാര റസ്റ്ററന്റിൽ നടന്നു.
കെഡിഎൻഎ ആക്ടിംഗ് പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടിയും സ്പോൺസർഷിപ്പ് കൺവീനർ അനു സുൽഫിയും മലബാർ മഹോത്സവത്തിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച് വിശദീകരണം നൽകി.
ഷിഫ അൽ ജസീറയെ പ്രതിനിധീകരിച്ച് മുഹമ്മദ് ആഷിഫ്, സ്കൈലൈൻ മെക്കാനിക്കൽ & ഇലക്ട്രിക്കൽ പ്രതിനിധി ശരത് നായർ, ടാർഗറ്റ് ഇന്റർനാഷണലിന്റെ പി. എസ്. കൃഷ്ണൻ, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു. ഇവന്റ് പാർട്ണറായ ഇൻ ഷോട്ട് മീഡിയയെ പ്രതിനിധീകരിച്ച് നിജാസ് കാസിം, ഷാജഹാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.